2015_16 വർഷത്തെ സയൻസ് ക്ലബ്ബ് പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം മാനേജർ ശ്രീ സുരേന്ദ്രൻ സാർ ഉദ്ഘാടനം ചെയ്തു.അന്താരാഷ്ട്ര പയർ വർഗ വ ർ ഷത്തോടനുബന്ധിച്ച് എല്ലാത്തരം പയറു വർഗങ്ങളെ കുറിച്ചും അവ കഴിക്കേണ്ട രീതിയും അവയുടെ പോഷക പ്രാധാന്യവും വ്യക്തമായി അവതരിപ്പിച്ചു. പയർ വർഗങ്ങൾ കൃഷി ചെയ്യേണ്ട വിധവും വ്യക്തമാക്കി ആദ്യഘട്ടത്തിൽ വിത്തുല്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. അതിനായി ' ദീർഘകാല വിളയായി കൃഷി ചെയ്യാൻ കഴിയുന്ന തുവര വിത്ത് സ്കൂളിലേക്ക് നൽ കാമെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment