Thursday 30 June 2016

സ യൻസ് ക്ല ബ്ബ് ഉദ്ഘാടനം

2015_16 വർഷത്തെ സയൻസ് ക്ലബ്ബ് പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം മാനേജർ ശ്രീ സുരേന്ദ്രൻ  സാർ ഉദ്ഘാടനം ചെയ്തു.അന്താരാഷ്ട്ര പയർ വർഗ വ ർ ഷത്തോടനുബന്ധിച്ച് എല്ലാത്തരം പയറു വർഗങ്ങളെ കുറിച്ചും അവ കഴിക്കേണ്ട രീതിയും അവയുടെ പോഷക പ്രാധാന്യവും വ്യക്തമായി അവതരിപ്പിച്ചു. പയർ വർഗങ്ങൾ കൃഷി ചെയ്യേണ്ട വിധവും വ്യക്തമാക്കി ആദ്യഘട്ടത്തിൽ വിത്തുല്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. അതിനായി '  ദീർഘകാല വിളയായി കൃഷി ചെയ്യാൻ കഴിയുന്ന തുവര വിത്ത് സ്കൂളിലേക്ക് നൽ കാമെന്നും അദ്ദേഹം പറഞ്ഞു.


Thursday 23 June 2016

Wednesday 1 June 2016

പ്രവേശനോത്സവം


2016_17  വര്‍ഷത്തെ പ്രവേശനോത്സവം ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍ ശ്രീ കൊക്കോട്ട് നാരായണന്‍ ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസുകാര്‍ ദീപം തെളിയിച്ച് അക്ഷര ലോകത്തേക്ക് പ്രവേശിച്ചു.ഒന്നാം ക്ലാസുകാര്‍ക്ക് കളിപ്പാട്ടക്കിളികള്‍,ക്രയോണ്‍സ്  എന്നിവയും നന്മ പുരുഷ സഹായ സംഘം വക സ്ററീല്‍ പ്ലേററും നല്‍കി.മററു ക്ലാസുകളിലെ നവാഗതര്‍ക്ക് drawing book ഉം നല്‍കി.നവാഗതരടക്കമുള്ള കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം പായസ വിതരണവുമുണ്ടായിരുന്നു.പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.