Wednesday 9 August 2017

ഹിരോഷിമ നാഗസാക്കി ദിനം


പാവനാടകത്തില്‍ നിന്ന്

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. ശ്രീമതി ബിന്ദു ടീച്ചര്‍ ഹിരോഷിമ-നാഗസാക്കി ദിനത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു

Thursday 29 June 2017

വാർഷിക ജനറൽ ബോഡി

2017-18 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം ഇന്നലെ ചേർന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി എം.വി.രാധാമണി ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ടിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കൊക്കോട് നാരായണൻ ഉദ്ഘാടനം ചെയ്തു
പി.ടി.എ.പ്രസിഡണ്ട്-സലാം.ടി.ഏം
വൈസ് പ്രസിഡണ്ട്-രാധാകൃഷ്ണന്‍
എം.പി.ടി.എ. പ്രസിഡണ്ട്-അജിതാസേതു
 വൈസ് പ്രസിഡണ്ട്-ജയശ്രീ

Monday 19 June 2017

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ പി.എൻ.പണിക്കർ അനുസ്മരണം ,പുസ്തക പ്രദർശനം ,സാഹിത്യ ക്വിസ് എന്നിവ നടത്തി.


Monday 5 June 2017

പരിസ്ഥിതി ദിനം

ഓര്‍മ മരത്തിന്റെ ഓര്‍മ്മയ്ക്ക് വൃക്ഷത്തൈ വിതരണം
 ചെറുവത്തുർ കൊവ്വലിലെ അമ്മാസ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉടമ ആർ.പ്രവീൺ തൻ്റെ ഭാര്യാപിതാവിൻ്റെ സ്മരണയ്ക്ക് കൊവ്വൽ എ.യു.പി.സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
വീട്ടുമുറ്റത്ത് ഭാര്യാപിതാവ് കുഞ്ഞമ്പു നട്ടുവളർത്തിയ അപൂർവ വൃക്ഷത്തിൻ്റെ വിത്തു നട്ടുവളർത്തിയാണ് നാനൂറോളം തൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തത്.
പ്രശസ്ത ജൈവകർഷകൻ കെ.ബി.ആർ.കണ്ണൻ തൈ വിതരണവും പരിസ്ഥിതി ക്ലാസ്സും നടത്തി.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാം, പ്രധാനധ്യാപിക ഇ.ഉഷ, കെ.പ്രമീള, ബി.ആർ.സി.ട്രെയിനർ സ്നേഹലത, ടി. മാധവൻ മാസ്റ്റർ,
മാധവൻ കലിയന്തിൽ,  കെ.കൃഷ്ണൻ മാസ്റ്റർ, രമേശൻ കോളിക്കര, എം.വി.ശ്രീനിവാസൻ ,എം.വി.സുരേഷ് എന്നിവർ സംബന്ധിച്ചു.




Friday 2 June 2017

പ്രവേശനോത്സവം
















ആറാം ക്ളാസ് വിദ്യാര്‍ഥി ആദിഷ് പ്രദീപ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുന്നു


 ഒന്നാം ക്ലാസ് CP TA BRC ട്രെയിനർ സ്നേഹലത ടീച്ചറുടെ നേതൃത്വത്തിൽ

Wednesday 31 May 2017

യാത്രയയപ്പ്

ഇന്ന് സർവീസിൽ നിന്ന് വിരമിച്ച  ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് കെ. പ്രമീള ടീച്ചർക്കും ഹിന്ദി അധ്യാപകൻ രത്നാകരൻ മാസ്റ്റർക്കും സ്റ്റാഫിന്റെ സ്നേഹോപഹാരം സ്കൂൾ മാനേജർ എ.വി. രാഘവൻ മാസ്റ്റർ നൽകുന്നു

Wednesday 24 May 2017

പ്രവേശനോത്സവം സംഘാടക സമിതി

2017_18 വർഷത്തെ ചെറുവത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം കൊവ്വൽ എ യു പി സ്കൂളിൽ വച്ചാണ് നടക്കുന്നത്. സംഘാടക സമിതി രൂപീകരണം ഇന്നലെ (23.05.2017 ന് ) സ്കൂളിൽവച്ച്നടന്നു.



സ്വാഗതം   ഹെഡ്മിസ്ട്രസ്

അധ്യക്ഷന്‍ P.T.Aപ്രസിഡണ്ട്


ഉദ്ഘാടനം    പ‍ഞ്ചായത്ത് പ്രസിഡണ്ട്


സീനിയര്‍ അസിസ്ററന്റ്





Monday 20 March 2017

ഗണിതോത്സവം

കുട്ടികളിൽ ഗണിത കൗതുകം വളർത്തുന്ന ഗണിതോത്സവം ഇന്ന് നടത്തി.പ്രമോദ് മാസ്റ്റർ ഉദ്ഘാടനം  ചെയ്തു. ഇ. ഉഷ ടീച്ചർ ,പി ഉഷ ടീച്ചർ രമണി ടീച്ചർ ,രമേശൻ മാസ്റ്റർ ,ഗിരിജ ടീച്ചർ ,അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.                 ഒറിഗാമി ,ടാൻ ഗ്രാം എന്നിവ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.








Friday 10 March 2017

പെണ്മയുടെ അനുഭവ സാക്ഷ്യം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സുപ്രസിദ്ധ അത് ലറ്റ് പയ്യന്നൂർ തായിനേരി സ്വദേശി സരോജിനി തോലാട്ട് ഇന്നലെ ( മാർച്ച് 9 ന് ) കുട്ടികളുമായി സംവദിച്ചു.                    
             '              സ്വപ്രയത്നത്താൽ  ഇന്ത്യയുടെ  ജഴ്സി അണിഞ്ഞ് വിവിധ രാജ്യങ്ങളിൽ നടത്ത മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയ സരോജിനിയുടെ അനുഭവങ്ങ്ൾ കൂട്ടി കളെ ആവേശം കൊള്ളിച്ചു. നല്ലൊരു മാപ്പിളപ്പാട്ട് ഗായിക കൂടിയായ സരോജിനി ഏതാനും ഗാനങ്ങളും പാടി