Monday 20 March 2017

ഗണിതോത്സവം

കുട്ടികളിൽ ഗണിത കൗതുകം വളർത്തുന്ന ഗണിതോത്സവം ഇന്ന് നടത്തി.പ്രമോദ് മാസ്റ്റർ ഉദ്ഘാടനം  ചെയ്തു. ഇ. ഉഷ ടീച്ചർ ,പി ഉഷ ടീച്ചർ രമണി ടീച്ചർ ,രമേശൻ മാസ്റ്റർ ,ഗിരിജ ടീച്ചർ ,അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.                 ഒറിഗാമി ,ടാൻ ഗ്രാം എന്നിവ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.








Friday 10 March 2017

പെണ്മയുടെ അനുഭവ സാക്ഷ്യം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സുപ്രസിദ്ധ അത് ലറ്റ് പയ്യന്നൂർ തായിനേരി സ്വദേശി സരോജിനി തോലാട്ട് ഇന്നലെ ( മാർച്ച് 9 ന് ) കുട്ടികളുമായി സംവദിച്ചു.                    
             '              സ്വപ്രയത്നത്താൽ  ഇന്ത്യയുടെ  ജഴ്സി അണിഞ്ഞ് വിവിധ രാജ്യങ്ങളിൽ നടത്ത മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയ സരോജിനിയുടെ അനുഭവങ്ങ്ൾ കൂട്ടി കളെ ആവേശം കൊള്ളിച്ചു. നല്ലൊരു മാപ്പിളപ്പാട്ട് ഗായിക കൂടിയായ സരോജിനി ഏതാനും ഗാനങ്ങളും പാടി


Thursday 2 March 2017

വിദ്യാലയ വികസന സെമിനാർ

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം:
കൊവ്വൽ എ.യു.പി.സ്കൂൾ വിദ്യാലയ വികസന സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.
മാർച്ച് 31ന് നടക്കുന്ന വാർഷികാഘോഷ - യാത്രയയപ്പുയോഗത്തിൽ പ്രസ്തുത വികസനനിധി, വികസന സമിതി ചെയർമാനും പൂർവ വിദ്യാർത്ഥിയും വാർഡ് മെമ്പറും സർവോപരി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമായ ശ്രീ.മാധവൻ മണിയറ തന്നെ ആദ്യ സംഭാവനയായി വിദ്യാലയത്തിന്  നൽകുമെന്ന്  പ്രഖ്യാപിച്ചു.
തുടർന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കൊക്കോട്ട് നാരായണനും പി.ടി.എ.പ്രസിഡണ്ട് ശ്രീ.ടി.എം.സലാമും അവരവരുടെ സംഭാവനകളും കൂടി പ്രഖ്യാപിച്ചപ്പോൾ സദസ്യർക്കത് പുത്തനുണർവും ആവേശകരവുമായനുഭവപ്പെട്ടു.
മാർച്ച് 31ൻ്റെ വാർഷികാഘോഷ വേദിയിൽ ഇനിയും വ്യക്തികളുടെയും ഇതര സ്ഥാപനങ്ങളുടെയും സംഭാവനകൾ കൂമ്പാരമാവുമെന്നും കൊവ്വൽ സ്കൂളിൻ്റെ മുഖച്ഛായ മാറുമെന്നും പ്രതീക്ഷിക്കുന്നു.



P T A President
Panchayath President

Headmistress
Panchayath education standing commitee chairman