പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ലോഗോയുമേന്തി അസംബ്ലി ചേര്‍ന്നു.പരിസ്ഥിതി ദിന സന്ദേശം കൈമാറി. പരിസ്ഥിതി ദിന ഗാനത്തിന്റെ അകമ്പടിയോടെ വൃക്‍ഷത്തൈകള്‍ നട്ടു.
പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്യുന്നു
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളില്‍ വച്ച് നടന്നു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും P T A നിര്‍വാഹക സമിതിയംഗങ്ങളുടെയും സാന്നിദ്ധ്യം മൂലം പരിപാടി വന്‍ വിജയമായി.B R C Trainer പ്രസീത ടീച്ചറുടെ ഗാനാലാപനം കുട്ടികളില്‍ പുത്തനുണര്‍വുണ്ടാക്കി.