ഈ വര്‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുംപ്രശസ്ത കവിയും സംഗീതജ്ഞനുസായ ശ്രീ പയ്യാവൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്ററര്‍ ഉദ്ഘാടനം ചെയ്തു
ലോകസംഗീത ദിനത്തിൽ കൊവ്വൽ എ. യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടകനായെത്തിയത് പ്രശസ്ത സംഗീതജ്ഞൻ ഡോ: ഉണ്ണികൃഷ്ണൻ പയ്യാവൂർ.
മലയാളത്തിലെ വ്യത്യസ്തമായ സംഗീത ശാഖകളും അവ ജീവിതത്തിലുണ്ടാക്കുന്ന മൂല്യങ്ങളും അദ്ദേഹം സോദാഹരണം പങ്കുവെച്ചു.
പഴയതും പുതിയതുമായ ഗാനങ്ങളിലെ വ്യത്യസ്തമായ ഈണവും താളവും വരികളും ശ്രോതാക്കളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
താൻ രചിച്ച 'പാട്ടിന്റെ കഥ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നല്കാനും മറന്നില്ല.
സ്കൂൾ പ്രധാനാധ്യാപിക ഇ.ഉഷ അധ്യക്ഷം വഹിച്ചു.
വിദ്യാരംഗം കോ-ഓർഡിനേറ്റർ ദീപ പി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി.സുരേഷ് നന്ദിയും രേഖപ്പെടുത്തി.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാം, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സയന എന്നിവർ സംബന്ധിച്ചു.
No comments:
Post a Comment