Thursday, 27 June 2019

യോഗാ ദിനം



വായനാ വാരാഘോഷം

സ്കൗട്ട്സ്,ഗൈഡ്സ് ശേഖരിച്ച പുസ്തകങ്ങള്‍ ഹെഡ്മിസ്ട്രസിനു കൈമാറുന്നു.

ഈ വര്‍ഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുംപ്രശസ്ത കവിയും സംഗീതജ്ഞനുസായ ശ്രീ പയ്യാവൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്ററര്‍ ഉദ്ഘാടനം ചെയ്തു
ലോകസംഗീത ദിനത്തിൽ കൊവ്വൽ എ. യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടകനായെത്തിയത് പ്രശസ്ത സംഗീതജ്ഞൻ ഡോ: ഉണ്ണികൃഷ്ണൻ പയ്യാവൂർ.

മലയാളത്തിലെ വ്യത്യസ്തമായ സംഗീത ശാഖകളും അവ ജീവിതത്തിലുണ്ടാക്കുന്ന മൂല്യങ്ങളും അദ്ദേഹം സോദാഹരണം പങ്കുവെച്ചു.

പഴയതും പുതിയതുമായ ഗാനങ്ങളിലെ വ്യത്യസ്തമായ ഈണവും താളവും വരികളും ശ്രോതാക്കളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

താൻ രചിച്ച 'പാട്ടിന്റെ കഥ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നല്കാനും മറന്നില്ല.

സ്കൂൾ പ്രധാനാധ്യാപിക ഇ.ഉഷ അധ്യക്ഷം വഹിച്ചു.
വിദ്യാരംഗം കോ-ഓർഡിനേറ്റർ ദീപ പി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.വി.സുരേഷ് നന്ദിയും രേഖപ്പെടുത്തി.

പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാം, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സയന എന്നിവർ സംബന്ധിച്ചു.

Wednesday, 6 March 2019

വായനാ പരിപോഷണം

ചെറുവത്തൂരിലെ പ്രശസ്ത ശിശുരോഗ  വിദഗ്ദ്ധൻ ഡോ:ഗോപിനാഥൻ ,കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമ്പതോളം പുസ്തകങ്ങൾ സ്കൂളിനു കൈമാറിയപ്പോൾ



Saturday, 16 February 2019

പഠനോത്സവം




പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ മികവുകളും പഠന പുരോഗതിയും സമൂഹവുമായി പങ്കുവയ്ക്കുന്നതിനായുള്ള പഠനോത്സവം ,2019 ഫെബ്രുവരി 16 ശനിയാഴ്ച നടന്നു.രക്ഷിതാക്കളും നാട്ടുകാരുമായി 250 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഡപ്യൂട്ടി ലീ‍‍ഡര്‍ മാസ്ററര്‍ ആദിത്യചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആറാം ക്ലാസിലെ ദേവനന്ദ സ്വാഗതം പറഞ്ഞു.പഞ്ചായത്ത്പ്രസിഡണ്ട് ശ്രീ മാധവന്‍ മണിയറ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ഇ.ഉഷ ടീച്ചര്‍,  പി.ടി.എ പ്രസിഡണ്ട് ടി.എം.സലാം,    വൈസ്യു  പ്രസിഡണ്ട് ശശിധരല്‍,    മദര്‍ പി.ടി.എ.പ്രസിഡണ്ട് ജയശ്രീ,പഞ്ചായത്ത് മെമ്പര്‍ ജയശ്രീ,പഞ്ചായത്ത് സ്‌റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കൊക്കോട്ട് നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഏഴാം  ക്ലാസിലെ ദേവനന്ദ നന്ദി പറഞ്ഞു
സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയായ നേഹയുടെ കവിതാസമാഹാരം പ്രകാശനവും യോഗത്തില്‍ വച്ച്നടന്നു
ഉദ്ഘാടന പരിപാടിക്ക് മുമ്പായി ഒന്നാം ക്ലാസുകാരുടെ ഇംഗ്ലീഷ് അസംബ്ലിയും സ്കൗട്സ് & ഗൈഡ്സുകാരുടെ ഡിസ്‌പ്ലേയുമുണ്ടായിരുന്നു
തുടര്‍ന്ന് പഠനമികവുകളുടെ അവതരണം നടന്നു