ആരോഗ്യ ബോധവൽക്കരണ ക്ലാസ്
ചെറുവത്തൂർ കൊവ്വൽ എ.യു.പി.സ്കൂളിൽ ഇന്ന് വിദ്യാര്‍ത്ഥികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചെറുവത്തൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ടി.മോഹനൻ ക്ലാസ്സെടുത്തു.
ആരോഗ്യമെന്നാൽ എന്ത് .., വ്യക്തിത്വ ശുചിത്വം, ഭക്ഷണ ശീലങ്ങൾ, പോഷകാഹാരങ്ങൾ തുടങ്ങി കുട്ടികളുമായി സംവദിച്ചായിരുന്നു ക്ലാസ്.
260 ലധികം കുട്ടികൾ പങ്കെടുത്തു.
പ്രധാനാധ്യാപിക ഇ.ഉഷ അദ്ധ്യക്ഷം വഹിച്ചു.
പി.വി.രമണി സ്വാഗതവും സി.ബിന്ദു നന്ദിയും പറഞ്ഞു.
എം.വി.സുരേഷ്, സി.ഗിരിജകുമാരി, പി.ഉഷ എന്നിവർ നേതൃത്വം വഹിച്ചു.ബി.ആര്‍.സി.ട്രെയിനര്‍ കേശവന്‍ നമ്പൂതിരി മാസ്റ്ററും പരിപാടിയില്‍ പങ്കെടുത്തിരുന്നു
No comments:
Post a Comment