Monday, 5 June 2017

പരിസ്ഥിതി ദിനം

ഓര്‍മ മരത്തിന്റെ ഓര്‍മ്മയ്ക്ക് വൃക്ഷത്തൈ വിതരണം
 ചെറുവത്തുർ കൊവ്വലിലെ അമ്മാസ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉടമ ആർ.പ്രവീൺ തൻ്റെ ഭാര്യാപിതാവിൻ്റെ സ്മരണയ്ക്ക് കൊവ്വൽ എ.യു.പി.സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
വീട്ടുമുറ്റത്ത് ഭാര്യാപിതാവ് കുഞ്ഞമ്പു നട്ടുവളർത്തിയ അപൂർവ വൃക്ഷത്തിൻ്റെ വിത്തു നട്ടുവളർത്തിയാണ് നാനൂറോളം തൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തത്.
പ്രശസ്ത ജൈവകർഷകൻ കെ.ബി.ആർ.കണ്ണൻ തൈ വിതരണവും പരിസ്ഥിതി ക്ലാസ്സും നടത്തി.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാം, പ്രധാനധ്യാപിക ഇ.ഉഷ, കെ.പ്രമീള, ബി.ആർ.സി.ട്രെയിനർ സ്നേഹലത, ടി. മാധവൻ മാസ്റ്റർ,
മാധവൻ കലിയന്തിൽ,  കെ.കൃഷ്ണൻ മാസ്റ്റർ, രമേശൻ കോളിക്കര, എം.വി.ശ്രീനിവാസൻ ,എം.വി.സുരേഷ് എന്നിവർ സംബന്ധിച്ചു.




No comments:

Post a Comment