Friday, 22 August 2014

നാട്ടറിവ് ദിനം





നാട്ടറിവ് ദിനത്തോടനുബന്ധിച്ച് നാട്ടില്‍ ലഭ്യമായ ഭക്ഷ്യയോഗ്യമായ ഇലകള്‍--ചേന,ചേമ്പ്,ചീര,സാമ്പാര്‍ചീര.പച്ചച്ചീര,കുപ്പച്ചീര,തവര,മത്തന്‍,കുമ്പളം,പയര്‍,മുരിങ്ങ,മുത്തിള്‍,പൊന്നാങ്കണ്ണി,കൊടുത്തൂവ,കാന്താരിമുളക് തുടങ്ങിയവ ഉപയോഗിച്ച് വിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കിക്കൊണ്ടു വരികയുംഎല്ലാവരേയും പരിചയപ്പെടുത്തുകയുംഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുകയും ചെയ്തു.കൂടാതെ സ്കൂളില്‍ പപ്പായ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ -സാമ്പാര്‍,പച്ചടി,ഉപ്പേരി,അച്ചാര്‍,ഓലന്‍,സ്ക്വാഷ്,ജാം-പി.ടി.എയുടെ സഹകരണത്തോടു കൂടി ഉണ്ടാക്കുകയും ചെയ്തു.
വിഷമയമായ പച്ചക്കറികള്‍ മാത്രം ലഭ്യമായ ഇക്കാലത്ത് ഗുണമേന്മയുള്ള നാടന്‍ വിഭവങ്ങളുടെ നന്മ കുട്ടികളിലേക്കെത്തിക്കാനും എന്റെ വീട്ടില്‍ ഒരു പപ്പായ എന്ന സന്ദേശം കുട്ടികളിലുണര്‍ത്താനും ഈ നാട്ടറിവ് സദ്യ സഹായകമായി.

No comments:

Post a Comment