Wednesday, 19 October 2016

ആദരിക്കലും അനുമോദനവും

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്കൂളിലെ മുന്‍ പ്രധാനാധ്യാപകനുമായ എം.വി.ബാലകൃഷണന്‍ മാസ്റ്റര്‍ക്കും ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്റ്റേറ്റ് അസി.കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകന്‍ കെ.രത്‌നാകരര്‍ മാസ്റ്റര്‍ക്കും കൊവ്വല്‍ എ.യു.പി.സ്കൂളില്‍ സ്വീകരണം നല്കി.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാമിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ. പ്രമീള, പഞ്ചായത്തംഗം ജയശ്രീ,
പി.കെ.രാജീവന്‍, സീനിയര്‍ അസിസ്റ്റന്‍റ് ഇ.ഉഷ, സ്റ്റാഫ് സെക്രട്ടറി പി.വി.രമണി എന്നിവ൪ സംസാരിച്ചു.
എം.വി.ബാലകൃഷണന്‍ മാസ്റ്ററും കെ.രത്നാകരന്‍ മാസ്റ്ററും സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.



Tuesday, 4 October 2016

28.09.2016,04.10.2016 എന്നീ തീയ്യതികളിൽ ബഹുമാനപ്പെട്ട AEO സാർ ഞങ്ങളുടെ സ്കൂൾ സന്ദർശിക്കുകയുണ്ടായി

സ്കൗട്ട് & ഗൈഡ്സ് സ്റ്റേറ്റ് അസിസ്റ്റന്‍റ് കമ്മീഷണറായി ഞങ്ങളുടെ സ്കൂളിലെ ഹിന്ദി അധ്യാപകന്‍  ശ്രീ രത്നാകരന്‍ നായര്‍ തെരെഞ്ഞെടുക്കപ്പെട്ട വിവരം സസന്തോഷം അറിയിക്കുന്നു