Tuesday, 12 January 2016

ജില്ലാ കലോത്സവം


ജില്ലാ കലോത്സവം
ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും A grade നേടി
ഓട്ടന്‍തുള്ളല്‍ നന്ദന.പി.വി
ഭരതനാട്യം നന്ദന.പി.വി
ലളിതഗാനം അനാമിക.പി.ആര്‍
മാപ്പിളപ്പാട്ട് അനാമിക.പി.ആര്‍
ചിത്രരചന-പെന്‍സില്‍ ഉജ്വല്‍.പി
പദ്യം ചൊല്ലല്‍-ഇംഗ്ലീഷ് ദീപിക രവീന്ദ്രന്‍

Saturday, 2 January 2016

NEW YEAR

  • പുതുവര്‍ഷത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേര്‍ന്നു.പുതുവര്‍ഷ പ്രതിജ്ഞ ചൊല്ലി.
  • എല്ലാ കുട്ടികള്‍ക്കും കേക്ക് വിതരണം ചെയ്തു.
  • പ്രത്യേക പരിഗണന അര്‍ഹിക്കുന്നതും സ്കൂളില്‍ ഹാജരാകാന്‍ കഴിയാത്തതുമായ ആറാം ക്ലാസിലെ ഹരികൃഷ്ണന് സഹപാഠികളും അധ്യാപകരും വീട്ടില്‍ ചെന്ന് പുതുവര്‍‍‍ഷകേക്ക് സമ്മാനിച്ചു.

Friday, 1 January 2016

ONE DAY TOUR

പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്,വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്ക്,കണ്ണൂര്‍ സെന്‍റ് ആഞ്ചലോസ് കോട്ട എന്നിവിടങ്ങളിലേക്ക് 31.12.2015ന് ഏകദിന പഠനയാത്ര നടത്തി.108 കുട്ടികളും 11അധ്യാപകരും പങ്കെടുത്തു.
              കണ്ണൂര്‍ കോട്ടയുടെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് അവിടത്തെ സ്ററാഫ് നല്ല വിശദീകരണം നല്‍കി.കോട്ടയില്‍ നിന്ന് കുഴിച്ചെടുത്ത പീരങ്കിയുണ്ടകള്‍ കാണാന്‍ കഴിഞ്ഞത് കുട്ടികളില്‍ വളരെയധികം സന്തോഷമുണ്ടാക്കി.